ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ തന്ത്രപരമായ വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുള്ള വിമാനങ്ങളുടെ എണ്ണം നോക്കി മാത്രമല്ല, അതിന്റെ മറ്റു സംവിധാനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും കൊണ്ട് കൂടിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍, വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റിന്റെ 2022ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മുന്നിലെത്തി.
Read Also: ആധാർ കാർഡ് സുരക്ഷ: വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ
അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന ഉയര്‍ന്നു. ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാന് എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, ഇസ്രയേലി എയര്‍ഫോഴ്സ്, ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്പേസ് ഫോഴ്സ് എന്നിവയെയും ഇന്ത്യന്‍ വ്യോമസേന പിന്തള്ളിയെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ വ്യോമസേനയ്ക്ക് (ഐഎഎഫ്) ഇപ്പോള്‍ 1,645 യുദ്ധവിമാനങ്ങളുണ്ട്. ഏറ്റവും മാരകമായ നാലാം തലമുറ വിമാനങ്ങളിലൊന്നായ റഫാലും സുഖോയ്-30 എംകെഐ, തേജസിന്റെ നവീകരിച്ച പതിപ്പും ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിയാണ്. അഞ്ചാം തലമുറ മീഡിയം മള്‍ട്ടിറോള്‍ കോംബാറ്റ് യുദ്ധവിമാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Post Your Comments