കോഴിക്കോട്: തിരുവമ്പാടിയിൽ റബ്ബർ എസ്റ്റേറ്റിനോട് ചേർന്ന് കാടുമൂടിയ സ്ഥലത്ത് തലയോട്ടികളും അസ്ഥികളും കണ്ടെത്തി. താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിന് സമീപത്തുണ്ടായിരുന്ന മരത്തിൽ കുരുക്കിട്ട നിലയിൽ ഒരു തുണിയും പോലീസിന് ലഭിച്ചു. അവശിഷ്ടങ്ങൾക്ക് മാസങ്ങളോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ ആളാണ് അസ്ഥികളും തലയോട്ടിയും കണ്ടത്. പിന്നാലെ, നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.
സംഭവത്തിൽ, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. പോസ്റ്റുമോർട്ടം അടക്കമുള്ള തുടർ നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments