Latest NewsNewsIndiaBusiness

ഇന്ത്യൻ നിർമ്മിത ബിയർ പുറത്തിറങ്ങി

സ്ട്രോങ്ങ് വീറ്റ് ബിയർ, മൈൽഡ് വീറ്റ് ബിയർ എന്നിങ്ങനെ രണ്ട് വേരിയന്റിൽ സെവൻ റിവേഴ്സ് ലഭ്യമാണ്

ഇന്ത്യൻ രുചികളോട് ഇണങ്ങി നിൽക്കുന്ന പുതിയ ബിയർ പുറത്തിറക്കി പ്രമുഖ ബിയർ നിർമ്മാതാക്കളായ അൻഹ്യൂസർ-ബുഷ് ഇൻബെവ്. സെവൻ റിവേഴ്സ് ബിയറാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സെവൻ റിവേഴ്സ് ഇന്ത്യൻ വിപണിയിൽ മാത്രമാണ് വിപണനം ചെയ്യുക.

ഗോതമ്പാണ് സെവൻ റിവേഴ്സിലെ പ്രധാന ചേരുവ. അതിനാൽ തന്നെ, സ്ട്രോങ്ങ് വീറ്റ് ബിയർ, മൈൽഡ് വീറ്റ് ബിയർ എന്നിങ്ങനെ രണ്ട് വേരിയന്റിൽ സെവൻ റിവേഴ്സ് ലഭ്യമാണ്. കൂടാതെ, പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ കൂടി ബിയർ നിർമ്മാണത്തിന് ഉപയോഗിക്കും. ആദ്യ ഘട്ടത്തിൽ കർണാടകയിലും മഹാരാഷ്ട്രയിലും സെവൻസ് റിവേഴ്സ് ബിയർ പുറത്തിറക്കും. ഒരു വർഷത്തിനുള്ളിൽ ഉത്തർപ്രദേശ്, ഹരിയാന, ഗോവ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത.

Also Read: നേപ്പാളിൽ കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരും: കണ്ടെത്താൻ ഹെലികോപ്റ്റർ

ബഡ്‌വെയ്‌സർ, കൊറോണ എക്സ്ട്ര, ഹോഗാർഡൻ തുടങ്ങിയ ബിയറുകളുടെ നിർമ്മാതാക്കളാണ് അൻഹ്യൂസർ-ബുഷ് ഇൻബെവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button