കാഠ്മണ്ഡു: നേപ്പാളിൽ 22 യാത്രക്കാരുമായുള്ള പറക്കലിനിടെ കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോർട്ട്. വിനോദസഞ്ചാര നഗരമായ പൊഖാറയിൽ നിന്ന് പടിഞ്ഞാറൻ നേപ്പാളിലെ ജോംസോമിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനമാണ് കാണാതായത്. കാണാതായ വിമാനത്തെ കണ്ടെത്തുന്നതിനായി സ്ഥലത്തേക്ക് ഹെലികോപ്റ്റർ അയച്ചു.
കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാർക്കൊപ്പം രണ്ട് വിദേശ പൗരന്മാരുമുണ്ട്. ബാക്കിയുള്ള യാത്രക്കാർ നേപ്പാളി പൗരന്മാരാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 22 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. നേപ്പാളിലെ സ്വകാര്യ എയർലൈൻസ് കമ്പനിയുടെ വിമാനമാണ് കാണാതായത്. താര എയറിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനം രാവിലെ 9.55 ന് പറന്നുയർന്നെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു.
Post Your Comments