കോട്ടയം: വിദ്വേഷ പ്രസംഗക്കേസില്‍ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന്, പൊലീസിന് മറുപടി നൽകി പി.സി. ജോര്‍ജ്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഹാജരാകാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. അതേസമയം, പി.സി. ജോര്‍ജ് ഞായറാഴ്ച തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനെത്തും.
ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ പി.സി. ജോര്‍ജ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിന് ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി. 14 കേന്ദ്രങ്ങളില്‍ പി.സി. ജോര്‍ജ് സംസാരിക്കും. രാവിലെ വെണ്ണല ക്ഷേത്രത്തില്‍ എന്‍.ഡി.എ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച പി.സി. ജോര്‍ജ്, ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരം ഫോര്‍ട്ട് എ.സി.പിയ്ക്ക് അയച്ച മറുപടിയിലാണ് പി.സി. ജോര്‍ജ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ, പി.സി. ജോര്‍ജ് തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്തുമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കുകയായിരുന്നു.
Post Your Comments