തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. പി.സി.ജോര്‍ജ് നാളെ പറയാന്‍ പോകുന്ന സത്യങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും അത് തടയാനാണ് സർക്കാരിന്റെ ശ്രമമെന്നും മുരളീധരന് ആരോപിച്ചു. വിവാദ പ്രസംഗക്കേസിൽ പി.സി. ജോര്‍ജിനെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് വി.മുരളീധരന്റെ ആരോപണം.
Read Also: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്: മുന്നറിയിപ്പുമായി ലോക ബാങ്ക്
അതേസമയം, പി.സി.ജോര്‍ജിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി. പി.സി.ജോര്‍ജിനെക്കൊണ്ട് ബി.ജെ.പിക്ക് ഒരു ഗുണവും കിട്ടില്ലെന്നും ജോർജ് അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments