Latest NewsKerala

വയോധികയുടെ പെൻഷൻ തട്ടിയെടുത്ത ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ

ഈ മാസം 19ന് മറ്റൊരു ചെക്ക് ഉപയോഗിച്ച് പണം പിൻവലിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തിരുവനന്തപുരം: വയോധികയുടെ പണം തട്ടിയ സബ്ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. കറുകച്ചാൽ സബ്ട്രഷറി ജൂനിയർ സൂപ്രണ്ടും തിരുവനന്തപുരം ചെങ്കൽ സ്വദേശിയുമായ അരുണാണ് പോലീസ് പിടിയിലായത്. നെയ്യാറ്റിൻകര സബ് ട്രഷറിയിൽ നിന്നാണ് ഇയാൾ പെൻഷൻ തുക തട്ടിയത്. കോട്ടയം കറുകച്ചാൽ സ്വദേശി കമലമ്മയുടെ പെൻഷൻ തുകയായ 18,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

ബുധനാഴ്ച പെൻഷൻ അക്കൗണ്ടിൽ നിന്ന് 20,000 രൂപ പിൻവലിക്കാൻ ചെക്ക് നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഈ മാസം 19ന് മറ്റൊരു ചെക്ക് ഉപയോഗിച്ച് പണം പിൻവലിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി. കറുകച്ചാൽ സബ് ട്രഷറിയിലെ ജൂനിയർ സൂപ്രണ്ടായ അരുൺ, നെയ്യാറ്റിൻകര ട്രഷറിയിൽ നേരിട്ടെത്തിയാണ് വൃദ്ധയുടെ അക്കൗണ്ടിൽ നിന്ന് ചെക്കിന്റെ മറുപുറത്ത് സ്വന്തം ഒപ്പ് രേഖപ്പെടുത്തി കൈപ്പറ്റിയത്.

കമലമ്മ പരാതി നൽകിയതോടെ, ട്രഷറി ജോയിന്റ് ഡയറക്ടർ അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അരുൺ പണം കൈപ്പറ്റിയെന്ന് തെളിഞ്ഞു. ഇതേ തുടർന്ന്, അരുണിനെ സസ്‌പെൻഡ് ചെയ്തു. പെൻഷണറുടെ അറിവോ അനുമതിയോ ഇല്ലാതെ പണം പിൻവലിച്ചതിനാണ് നടപടി.

ക്രമക്കേടിൽ ഇടപെട്ട് ചെക്ക് മാറാൻ ഇടപെടൽ നടത്തിയ നെയ്യാറ്റിൻകര പെൻഷൻ പെയ്‌മെന്റ് സബ് ട്രഷറി ഓഫീസർ ചെങ്കൽ സ്വദേശി മണി, ക്യാഷ്യർ കാട്ടാക്കട സ്വദേശി അബ്ദുൾ റസാക്ക്, ക്ലാർക്ക് മലപ്പുറം സ്വദേശി ജസ്‌ന എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഇവരെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button