
മുഖത്തെ രോമങ്ങള്‍ കളയാന്‍ പാടുപെടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പല ചികിത്സകള്‍ക്കും ഒരുപക്ഷേ പൂര്‍ണമായും രോമവളര്‍ച്ചയെ തടയാന്‍ കഴിയില്ല. എന്നാല്‍, ചില നാട്ടുവിദ്യകള്‍ കൊണ്ട് മുഖത്തെ രോമവളര്‍ച്ച നമുക്ക് പൂര്‍ണമായും നിര്‍ത്താന്‍ സാധിക്കും. അതിനുള്ള ചില വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. മഞ്ഞള്‍ച്ചെടിയുടെ പത്ത് ഇലകള്‍ ഉണക്കിപ്പൊടിച്ചത് മുപ്പത് മില്ലി വെളിച്ചെണ്ണയില്‍ കലര്‍ത്തി രാത്രി കിടക്കും മുമ്പ് പുരട്ടുക. പിന്നീട് രാവിലെ കഴുകി കളയാം.
2. 25 ഗ്രാം ശുദ്ധമായ കസ്തൂരി മഞ്ഞള്‍പ്പൊടിയില്‍ പാല്‍പ്പാട ചേർത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
3. ചെറുപയര്‍ പൊടി ചെറുനാരങ്ങാ നീരില്‍ കുഴച്ച് ശുദ്ധമായ പശുവിന് പാലില്‍ ചാലിച്ച് പുരട്ടുക.
4. പച്ചമഞ്ഞള്‍ അരച്ചത് കട്ടിയായി മുഖത്ത് പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക.
Post Your Comments