
കൊളംബോ: സാമ്പത്തികമായി ആകെ തകര്‍ന്നടിഞ്ഞ ശ്രീലങ്ക, വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ആഭ്യന്തര കലാപങ്ങളെ തുടര്‍ന്ന്, മാസങ്ങളോളം അടിയന്തിരാവസ്ഥയിലായിരുന്നു ശ്രീലങ്ക. പുതിയ പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും കീഴില്‍ ശ്രീലങ്കയുടെ സ്ഥിതിയില്‍ മാറ്റമായിട്ടില്ല. ഇതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. പൊതുഗതാഗതം ഗണ്യമായി വെട്ടിക്കുറയ്ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കടുത്ത ഇന്ധന ക്ഷാമം കാരണമാണ് പൊതുഗതാഗതം നിയന്ത്രിക്കാനൊരുങ്ങുന്നത്.
Read Also:സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിക്കാന്‍ വൈകുമെന്ന് സൂചന
‘കടുത്ത ഇന്ധന ക്ഷാമമാണ് രാജ്യത്തുള്ളത്. അതിനാല്‍, പൊതുഗതാഗത രംഗത്തെ പുന:ക്രമീകരണം വരുത്താന്‍ ഭരണകൂടം നിര്‍ബന്ധിതമായിരിക്കുന്നു. ജനങ്ങള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും തടസ്സമില്ലാത്ത തരത്തില്‍ വാഹന ഗതാഗതം പുന:ക്രമീകരിക്കാനാണ് ആലോചിക്കുന്നത്.’ ഗതാഗത വകുപ്പ് മന്ത്രി ബന്ദുലാ ഗുണവര്‍ദ്ധനെ പറഞ്ഞു. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ റെയില്‍വേ സംവിധാനം കൂടുതല്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചെന്നുമാണ് ഗുണവര്‍ദ്ധനെ പറയുന്നത്.
Post Your Comments