
ഹരിപ്പാട്: ബസില്‍ 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. എറണാകുളം സ്വദേശി ബിജുവാണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.
Read Also : റിസർവ് ബാങ്ക്: പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
തൃശൂര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റില്‍ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്പലപ്പുഴ കഴിഞ്ഞ ശേഷമാണ് ഇയാൾ ഉപദ്രവിക്കുന്ന വിവരം കുട്ടി മാതാവിനോട് പറയുന്നത്. ഉടന്‍ തന്നെ അമ്മ ബസ്സിലുള്ളവരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന്, ബസ് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കുട്ടിയെ ഉപദ്രവിക്കുന്നതിനാണ് വീണ്ടും ഇയാള്‍ ദീര്‍ഘദൂരം ടിക്കറ്റ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ഇയാളുടെ മൊഴിയെടുത്തശേഷം അമ്പലപ്പുഴ പൊലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments