Latest NewsNewsGulf

ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.2 ബില്യൺ റിയാൽ: ആഗോളതലത്തിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്

ഒന്നാം സ്ഥാനം നേടിയ സൗദി അറേബ്യയെ യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ അഭിനന്ദിച്ചു.

റിയാദ്: ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി സൗദി അറേബ്യ. 2021ലെ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തിൽ സൗദി നേടിയത് 1.2 ബില്യൺ റിയാലാണ്. ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ് മാപ്പ് അനുസരിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 113 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാ നിരക്കായ 12 ശതമാനം രാജ്യം സാക്ഷാത്കരിച്ചിട്ടുണ്ട്.

Read Also: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം :ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു, മലയാളികൾക്ക് പരിക്ക്

ഒന്നാം സ്ഥാനം നേടിയ സൗദി അറേബ്യയെ യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ അഭിനന്ദിച്ചു. എണ്ണ ഇതര കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ഈത്തപ്പനകളുടെ നടീലിലും ഉത്പാദനം മെച്ചപ്പെടുത്തുന്നതിലും തൊഴിൽ സമ്പ്രദായം വികസിപ്പിച്ചെടുക്കുന്നതിലും ജ്ഞാനപൂർവകമായ നേതൃത്വത്തിന്റെ താൽപ്പര്യവും കരുതലും ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നുവെന്ന് നാഷണൽ സെന്റർ ഫോർ പാം ആന്റ് ഡേറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button