ജനീവ: ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഗൗരവമറിഞ്ഞു പ്രവർത്തിച്ചാൽ മങ്കി പോക്‌സിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥർ. ഇതിനായി രോഗവിവരങ്ങളുടെയും ഗവേഷണത്തിന്റെയും പങ്കിടൽ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
നിലവിൽ, ചില മേഖലകളിൽ മാത്രം തങ്ങിനിൽക്കുന്ന എൻഡെമിക് ആയാണ് മങ്കി പോക്സ് വർത്തിക്കുന്നത്. ഇതൊരു ചെറിയ വൈറൽ ഇൻഫെക്ഷൻ ആണ്. അടുത്ത സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ഇത് പകരുക. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇത് ആദ്യകാലത്ത് കണ്ടുവന്നിരുന്നത്.
ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് 20 രാജ്യങ്ങളിൽ ഈ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആകെമൊത്തം 300 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
സമീപ രാഷ്ട്രങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയും യൂറോപ്പും വളരെ വലിയ മുൻകരുതലുകൾ എടുക്കുന്നുണ്ട്.
Post Your Comments