Latest NewsNewsInternational

കുരങ്ങുപനി: മെക്‌സിക്കോയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ആദ്യ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തു. യുഎസ് പൗരനിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബി.ജെ.പി ജയിക്കും’: ആത്മവിശ്വാസമുണ്ടെന്ന് സുരേഷ് ഗോപി

രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഇദ്ദേഹത്തെ നീരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. കുരങ്ങ്, എലി എന്നിവയിൽ നിന്ന് രോഗം പകരാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ വകഭേദവും. ഗുരുതരരോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്.

Read Also: സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യും: ക്യാമ്പുകളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button