തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് വധഭീഷണി. തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിന് നേരെയാണ് കഴിഞ്ഞ ദിവസം ഭീഷണി ഉണ്ടായത്. പ്രദീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടിത്തടം തിനവിള സ്വദേശി ജയപാലന് എന്നയാള്‍ക്കെതിരെ തിരുവല്ലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കോവളത്ത് ലാത്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയാണ് പ്രദീപ്. കേസിലെ പ്രതികളെ നിശ്ചയിച്ചത് പോലീസാണെന്നും സാക്ഷി പറഞ്ഞതിന്റെ പേരില്‍ ശിക്ഷ ലഭിച്ചാല്‍ വധിക്കുമെന്നുമായിരുന്നു ഭീഷണി. കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി കള്ളമൊഴി കൊടുക്കണമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
Read Also: യുഎഇയിൽ പൊടിക്കാറ്റ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഒരു സമുദായ സംഘടനയുടെ പ്രാദേശിക നേതാവാണ് അറസ്റ്റിലായ ജയപാലന്. പ്രതികളുടെ ബന്ധു കൂടിയാണ് ഇയാള്‍. സംഭത്തെ തുടർന്ന്, ജയപാലൻ ഇപ്പോള്‍ ഒളിവിലാണ്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളില്‍ പ്രത്യേകം പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments