പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മൂന്നുദിവസം പ്രായമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. കാവുണ്ടിക്കല്‍ ഊരിലെ മണികണ്ഠന്‍- കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയത് വീട്ടിലേക്ക് പോകുമ്പോൾ ഗൂളിക്കടവിൽ വെച്ച് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ചില്‍ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചിരുന്നു. മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞാണ് മാര്‍ച്ച് 21ന് മരിച്ചത്. മാര്‍ച്ച് ഒന്നിന് അട്ടപ്പാടിയില്‍ മറ്റൊരു നവജാത ശിശു മരിച്ചിരുന്നു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്‍- നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
ഇതിന് മുന്‍പ്, ഒരുവയസ്സിനും രണ്ടു വയസ്സിനും ഇടയില്‍ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.
Post Your Comments