രാജ്യത്ത് സിമന്റ് വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ സിമന്റ് ഉൽപ്പാദകരായ ഇന്ത്യ സിമന്റ്സ്. ജൂൺ ഒന്ന് മുതലാണ് വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.
മൂന്ന് ഘട്ടമായി സിമന്റ് വില വർദ്ധിപ്പിക്കാനാണ് സാധ്യത. ആദ്യ ഘട്ടം ജൂൺ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ഈ ഘട്ടത്തിൽ ഒരു ചാക്ക് സിമന്റിന് 20 രൂപയാണ് വർദ്ധിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ ഉണ്ടായ നഷ്ടം നികത്താൻ വേണ്ടിയാണ് കമ്പനി സിമന്റിന്റെ വില വർദ്ധിപ്പിക്കുന്നത്.
Also Read: ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം: ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ നടപടി
റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഘട്ട വില വർദ്ധനവ് ജൂൺ 15 നാണ്. ഈ ഘട്ടത്തിൽ 15 രൂപയാണ് വർദ്ധിപ്പിക്കുന്നത്. മൂന്നാം ഘട്ട വില വർദ്ധനവ് ജൂൺ 30 ന് പ്രാബല്യത്തിൽ വരും. ഈ ഘട്ടത്തിൽ 20 രൂപ വർദ്ധിപ്പിക്കാനാണ് സാധ്യത.
Post Your Comments