Latest NewsNewsIndia

ഇലക്ട്രിക് ബസ് വൻ വിജയം: ഡൽഹിയിൽ മൂന്നുദിവസം കൊണ്ട് സഞ്ചരിച്ചത് ഒരു ലക്ഷം പേർ

ഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വിജയം തീർത്ത് ഇലക്ട്രിക് ബസ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സഞ്ചരിച്ചത് ഒരു ലക്ഷം പേരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നഗരത്തിൽ 150 ഇലക്ട്രിക് ബസുകൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ദ്രപ്രസ്ഥത്തിൽ നിന്നും രാജ്ഘട്ട് ബസ് ഡിപ്പോ വരെ അദ്ദേഹം ഇവയിൽ യാത്ര ചെയ്തു.

നഗരം മാലിന്യരഹിതമാക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുത ബസുകൾ നിരത്തിലിറക്കിയത്. കെജ്‌രിവാളിനൊപ്പം ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹലോട്ട്, സെക്രട്ടറി നരേഷ് കുമാർ എന്നിവരും യാത്രയിൽ പങ്കെടുത്തിരുന്നു. 1,862 കോടി രൂപയാണ് ഈ പദ്ധതിക്കു വേണ്ടി ഡൽഹി സർക്കാർ വകയിരുത്തിയത്. ഇതിൽ 150 കോടി രൂപ കേന്ദ്ര വിഹിതവുമാണ്. അടുത്ത പത്ത് വർഷത്തേക്കാണ് ഈ തുക.

‘ഡൽഹിയുടെ ലക്ഷ്വറി ഇലക്ട്രിക് ബസുകൾ’ എന്നപേരിൽ ഇവയെ അരവിന്ദ് കെജ്‌രിവാൾ
ജനങ്ങൾക്ക് ട്വിറ്ററിലൂടെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇവയിൽ അഴുക്കാക്കരുതെന്ന അഭ്യർത്ഥനയും അദ്ദേഹം നടത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് സൗജന്യയാത്രയും ഏർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button