ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 28 കോടിയുടെ കൊക്കെയിൻ പിടിച്ചെടുത്തു. രണ്ട് ഉഗാണ്ട സ്വദേശിനികള്‍ അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. 28 കോടിയുടെ, 180ലധികം കൊക്കെയിന്‍ ഗുളികകളാണ് ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. യുവതികളുടെ വയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിന്‍. എന്നാൽ, കസ്റ്റഡിയിലായ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവര്‍ക്ക് പരസ്പരം ബന്ധമില്ലെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Read Also: യുഎഇയിൽ പൊടിക്കാറ്റ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഉഗാണ്ടയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഇവരിലൊരാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ്, ക്യാപ്സൂള്‍ രൂപത്തിലാക്കിയ കൊക്കെയിന്‍ ഗുളികകള്‍ യുവതിയുടെ വയറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചാണ് പരിശോധന നടത്തിയത്. കഴിഞ്ഞ 22നാണ് ഇവർ ഡൽഹിയിൽ എത്തിയത്.
Post Your Comments