Latest NewsIndiaNewsBusiness

വണ്ടർല ഹോളിഡേയ്സ്: അറ്റാദായം വർദ്ധിച്ചു

2021 മാർച്ച് പാദത്തിൽ 4.87 കോടി രൂപയായിരുന്നു അറ്റാദായം

വണ്ടർല ഹോളിഡേയ്സിന്റെ 2022 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. അവസാന പാദത്തിൽ 8.51 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മാർച്ച് പാദത്തിലെ വിൽപ്പനയിൽ 73.24 ശതമാനമാണ് വളർച്ച കൈവരിച്ചത്. ഇതോടെ, മാർച്ച് പാദത്തിലെ വിൽപ്പന 57.69 കോടി രൂപയായി.

Also Read: ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്: നാലു ബ്രാൻഡുകൾ ഏറ്റെടുത്തേക്കും

2021 മാർച്ച് പാദത്തിൽ 4.87 കോടി രൂപയായിരുന്നു അറ്റാദായം. കൂടാതെ, 2022 സാമ്പത്തിക വർഷത്തെ അറ്റാദായ നഷ്ടം മുൻവർഷത്തെ 49.93 കോടി രൂപയിൽ നിന്ന് 9.48 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2021 മാർച്ച് പാദത്തിലെ വിൽപ്പന 33.30 കോടി രൂപയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button