ഫാറ്റി ലിവര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ തന്നെ കരള്‍ രോഗങ്ങളെ കുറയ്ക്കാനാകും. ഏതൊക്കെ ഭക്ഷണങ്ങളാണ് അതിന് സഹായിക്കുന്നതെന്ന് അറിയാം.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ടില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി -6, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങള്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവയില്‍ നിന്ന് കരളിനെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
ബ്രോക്കോളി
കരള്‍ ആരോഗ്യകരമായി നിലനിര്‍ത്തണമെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ചേര്‍ക്കുക. ബ്രോക്കോളി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഫാറ്റി ലിവര്‍ രോഗത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഈ ബ്രോക്കോളി സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോഗ്യത്തിനായി സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ‘പോളിഫെനോള്‍സ്’ എന്ന ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും കരളിന് കേടുപാടുകള്‍ വരുത്താതിരിക്കാനും സഹായിക്കുന്നു.
ഓട്‌സ്
ഓട്‌സില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓട്‌സില്‍ ബീറ്റഗ്ലൂക്കന്‍ എന്ന സംയുക്തം കൂടുതലാണ്. ഇത് കരളില്‍ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് ‘ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മോളിക്യുലര്‍ സയന്‍സസി’ ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
Read Also:- ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും
വെളുത്തുള്ളി
കരളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് വെളുത്തുള്ളിയെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും വെളുത്തുള്ളിയ്ക്ക് സാധിക്കും.
Post Your Comments