തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വൈകുമെന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മുന്‍പ് നല്കിയ അറിയിപ്പ് അനുസരിച്ച്, മേയ് 27ന് മണ്‍സൂണ്‍ കേരളത്തിലെത്തുമെന്നാണ് കണക്കുകൂട്ടിയിരുന്നത്.
എന്നാല്‍, വെള്ളിയാഴ്ച മണ്‍സൂണ്‍ കേരളത്തില്‍ എത്തിയിട്ടില്ല. മേയ് 27ന് നാല് ദിവസം മുന്‍പോ നാല് ദിവസത്തിന് ശേഷമോ മഴക്കാലം ആരംഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്‍പ് അറിയിച്ചിരുന്നത്.
നിലവില്‍, ആന്‍ഡമാന്‍ ദ്വീപുകളില്‍ എത്തിയ മണ്‍സൂണ്‍ കൂടുതല്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അറബിക്കടലിലേയ്ക്ക് വൈകാതെ എത്തും. കേരളത്തിലേയ്ക്ക് തുടര്‍ച്ചയായും ശക്തമായും കാറ്റ് വീശിയാലേ മണ്‍സൂണ്‍ കൃത്യസമയത്ത് എത്തുകയുളളൂ. എന്നാല്‍, നിലവില്‍ ഈ മേഖലയില്‍ ഇത്തരം സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ല. എന്നാല്‍, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. വരുന്ന 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും മാലിദ്വീപിലും കന്യാകുമാരി മേഖലയിലും മണ്‍സൂണ്‍ ശക്തിപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം.
Post Your Comments