ന്യൂഡൽഹി: ആം ആദ്മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിങ് മാനെ എം.പി വസതിയിൽ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി ലോക്സഭാ സെക്രട്ടറിയേറ്റ്. എം.പി സ്ഥാനം രാജി വെച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഭഗവന്ത് മാൻ താമസം മാറാത്ത സാഹചര്യത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റ് എം.പി വസതി ഒഴിപ്പിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ മാർച്ചിലാണ് ഭഗവന്ത് മാൻ സൻഗൂർ എം.പി സ്ഥാനം രാജി വെച്ചത്. പഞ്ചാബ് മുഖ്യമന്ത്രിയാകുന്നതിനായിരുന്നു രാജി. ഏപ്രിൽ 13 വരെയായിരുന്നു ഭഗവന്ത് മാന് എം.പി വസതിയിൽ താമസിക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ, അതിന് ശേഷവും വസതി ഒഴിയാത്തതിനെ തുടർന്ന് ഭഗവന്ത് മാന്റെ താമസം അനധികൃതമായി പ്രഖ്യാപിക്കുകയായിരുന്നു.
Read Also: ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായം പ്രഖ്യാപിച്ചു
കേന്ദ്ര സർക്കാരിന്റെ നോർത്ത് അവന്യൂവിലുള്ള ഡ്യൂപ്ലെക്‌സ് നമ്പർ 33, അതിന്റെ യൂണിറ്റുകൾ, ഡ്യൂപ്ലെക്‌സ് നമ്പർ 153 എന്നിവയാണ് ഭഗവന്ത് മാന് അനുവദിച്ചിരുന്നത്. ‘പ്രസ്തുത അലോട്ട്മെന്റ് ഏപ്രിൽ 14 മുതൽ ഭഗവന്ത് മാന്റെ പേരിൽ റദ്ദാക്കിയിരിക്കുന്നു. ഏപ്രിൽ 13 ന് ശേഷം മുൻ എം.പി കെട്ടിടം കൈവശപ്പെടുത്തിയത് അനധികൃതമാണ്’- സെക്രട്ടറിയേറ്റ് എസ്റ്റേറ്റ് ഓഫീസർക്ക് അയച്ച നിവേദനത്തിൽ പറയുന്നു.
Post Your Comments