മുംബൈ: ലിംഗ വിവേചനപരമായ പ്രസ്താവന നടത്തി മഹാരാഷ്ട്ര ഭരണകക്ഷിയായ എൻ.സി.പി അംഗവും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായ ദിലീപ് വാൻസ പാട്ടേൽ. പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മികച്ച ദാമ്പത്യ ബന്ധത്തിനായി പുരുഷന്മാർ വീടിന് പുറത്തു ജോലി ചെയ്യണമെന്നും സ്ത്രീകൾ വീടിനകത്ത് ജോലികളും ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘മികച്ച ദാമ്പത്യത്തിനും ഗാർഹിക പീഡനം ഒഴിവാക്കുന്നതിനും പുരുഷന്മാർ പുറത്തെ ജോലിയും, സ്ത്രീകൾ വീട്ടുജോലികളും ചെയ്യണം’- പട്ടേൽ പറഞ്ഞു. എന്നാൽ, വിവാദ പരാമർശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് നേതാവിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
Read Also: പൊതുജനങ്ങളും ബി.ജെ.പിയും ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ട്: പി.സി. ജോർജ്
അതേസമയം, എൻ.സി.പി നേതാവിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി ആന്ധ്രപ്രദേശ് ബി.ജെ.പി നേതാവ് വിഷ്ണു വർധൻ രംഗത്തെത്തി. ആഭ്യന്തര മന്ത്രിയുടെ സഹപ്രവർത്തകയായ പ്രിയങ്ക ചതുർവേദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പട്ടേലിന്റെ പരാമർശത്തിന്റെ ക്രെഡിറ്റ് പ്രിയങ്ക ഏറ്റെടുക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്നായിരുന്നു വിഷ്ണു വർധൻ ട്വീറ്റിൽ കുറിച്ചത്.
Post Your Comments