ആലപ്പുഴ : ആലപ്പുഴയില്‍ റാലിക്കിടെ കുട്ടി മത വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് നേതാക്കള്‍ക്ക് എതിരെ പോലീസ് നടപടി എടുത്തിരിക്കുന്നത്.
Read Also: കുരങ്ങുപനി: രോഗവ്യാപനം നേരിടാൻ യുഎഇ സജ്ജമെന്ന് ആരോഗ്യ വിദഗ്ധർ
മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കി എന്ന കുറ്റമാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 24 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. കുട്ടി വിളിയ്ക്കുന്ന മുദ്രാവാക്യം ചുറ്റും നിന്ന് ഇവര്‍ ഏറ്റുവിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍, ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണവും നടപടികളും വേഗത്തില്‍ ആക്കിയത്.
അതേസമയം, ഒളിവില്‍ പോയ കുട്ടിയെയും കുടുംബത്തെയും കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Post Your Comments