ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. റാലിയില്‍ മുദ്രാവാക്യം ഏറ്റുവിളിച്ച 24 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് കസ്റ്റഡിയിലായതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്.
Read Also: മുഗളന്മാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ പുനർനിർമ്മിക്കും: മുൻ കർണാടക മന്ത്രി കെ ഈശ്വരപ്പ
അതേസമയം, മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ്, പോലീസ് അന്വേഷണവും നടപടികളും വേഗത്തില്‍ ആക്കിയത്. പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
എന്നാല്‍, ഒളിവില്‍ പോയ കുട്ടിയേയും കുടുംബത്തേയും കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
Post Your Comments