തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് ജയില്‍ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പി.സി.ജോര്‍ജ് പുറത്തിറങ്ങിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പി.സി.ജോര്‍ജിന് അഭിവാദ്യം അര്‍പ്പിച്ചു.
Read Also: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടിമുടി മാറുന്നു
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായിട്ടാണ് തന്നെ പിടിച്ച് ജയിലിലിട്ടതെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. മുഖ്യമന്ത്രി തൃക്കാക്കര വെച്ചാണ് എന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. നാളെ കഴിഞ്ഞ് തൃക്കാക്കരയില്‍ അതിന് മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി എന്തും ചെയ്യുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
‘ബഹുമാനപ്പെട്ട കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയിലെ നിയമസംവിധാനത്തില്‍ കോടതിക്ക് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഹൈക്കോടതിയുടെ വിധി മാനിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നുളളൂ’, പി.സി. ജോര്‍ജ് പറഞ്ഞു.
അതേസമയം, ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പി.സി.ജോര്‍ജിന് ജയിലിന് പുറത്ത് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ് ഉള്‍പ്പെടെയുളളവര്‍ പി.സിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
Post Your Comments