വാഷിംഗ്ടണ്‍: സമൂഹ മാദ്ധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടിമുടി മാറുന്നു. സ്വകാര്യതാ നയത്തിലാണ് മാറ്റം വരുന്നത്. മാതൃകമ്പനിയായ മെറ്റയാണ് സ്വകാര്യതാ നയത്തില്‍ അപ്ഡേഷന്‍ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ജൂലൈ 26ഓടെ മാറ്റം പൂര്‍ണമായും പ്രാബല്യത്തില്‍ വരുത്താനാണ് കമ്പനി തീരുമാനം.
Read Also: വിദ്വേഷ മുദ്രാവാക്യം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ്ഡിപിഐ നിയമനടപടിക്ക്
ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും ഉപയോക്താവിന്റെ വിവരങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍, ചില കാര്യങ്ങള്‍ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അപ്ഡേറ്റഡ് വേര്‍ഷനില്‍ ഉപയോക്താവിന്റെ ഡാറ്റ ശേഖരിക്കാനോ ഉപയോഗിക്കാനോ പങ്കിടാനോ വലിയ നിയന്ത്രണമൊന്നും മെറ്റയ്ക്ക് ഉണ്ടാകുന്നില്ല. പുതിയ ക്രമീകരണം ആളുകള്‍ക്ക് ഡിഫോള്‍ട്ടായി അവരുടെ പോസ്റ്റുകള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നതില്‍ കൂടുതല്‍ നിയന്ത്രണം നല്‍കും.
Post Your Comments