തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ എംആർഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കിൽ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്.
Read Also: ഡിആര്‍ഡിഒയില്‍ റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു: വിശദവിവരങ്ങൾ
മന്ത്രി ആലപ്പുഴ മെഡിക്കൽ കോളേജ് സന്ദർശിക്കുന്ന സമയത്താണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. വകുപ്പ് മേധാവികളുടെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തു. മറ്റ് മെഡിക്കൽ കോളേജുകളുടെ നിരക്ക് കൂടി കണക്കിലെടുത്ത് കുറവ് വരുത്താൻ മന്ത്രി നിർദേശം നൽകി. ഇതിനെ തുടർന്നാണ് വിവിധ എംആർഐ സ്‌കാനിംഗുകളുടെ നിരക്കിൽ കുറവ് വരുത്തിയത്.
Read Also: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
Post Your Comments