തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.
Read Also: ‘കറമൂസത്തണ്ട് ആവര്‍ത്തിക്കുമ്പോള്‍ തലതാഴ്ത്തുന്നത് പ്രവർത്തകർ’: എംഎസ്‌എഫ് മുന്‍ നേതാവ്
കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട, കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം. ആലപ്പുഴ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടെങ്കിലും ചിലപ്പോള്‍ വൈകിയേക്കാം.
നിലവില്‍, അറബിക്കടലിലേയും ബംഗാള്‍ ഉള്‍ക്കടലിലേയും കൂടുതല്‍ ഭാഗങ്ങളിലേയ്ക്കാണ് കാലവര്‍ഷം വ്യാപിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകളിലും മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലേയ്ക്കും കാലവര്‍ഷം വ്യാപിക്കും.
Post Your Comments