
കൊൽക്കത്ത: നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പട്ടുലിയുടെ വീട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൂന്ന് ദിവസത്തിനിടെയുള്ള രണ്ടാമത്തെ സംഭവമാണിത്. രണ്ട് ദിവസം മുമ്പ് സുഹൃത്തും സഹപ്രവർത്തകയുമായ ബിദിഷ ഡി മജുംദറിന്റെ മരണത്തെത്തുടർന്ന് മഞ്ജുഷയ്ക്ക് ‘അക്യൂട്ട് ഡിപ്രഷൻ’ ബാധിച്ചിരുന്നുവെന്ന് അമ്മ പറയുന്നു. മരണ കാരണം കൃത്യമായി അറിയാൻ നിയോഗിയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം, ബംഗാളി മോഡലും നടിയുമായ ബിദിഷ ഡി മജുംദാറിനെ കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ഡം ഡമിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 21 കാരിയായ നടി കഴിഞ്ഞ നാല് മാസമായി അവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മേയ് 25 ബുധനാഴ്ച വൈകുന്നേരം നാഗർബസാർ ഏരിയയിലെ ഫ്ലാറ്റിൽ നിന്ന് നടിയുടെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.
Post Your Comments