KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് കാട്ടുപന്നിയുടെ ഇറച്ചിയും നാടൻ തോക്കും പിടിച്ചെടുത്തു

പടിക്കൽവയൽ ഓടക്കുണ്ടാം പൊയിൽ ബാലകൃഷ്ണൻ എന്നയാളുടെ വീട്ട് പരിസരത്ത് നിന്നാണ് ഏഴ് കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും കള്ളത്തോക്കും കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് കാട്ടുപന്നിയുടെ ഇറച്ചി പിടിച്ചെടുത്തു. പടിക്കൽവയൽ ഓടക്കുണ്ടാം പൊയിൽ ബാലകൃഷ്ണൻ എന്നയാളുടെ വീട്ട് പരിസരത്ത് നിന്നാണ് ഏഴ് കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും കള്ളത്തോക്കും കണ്ടെത്തിയത്.

കോഴിക്കോട് ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്‌റ്റേഷൻ സ്‌റ്റാഫും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഇയാളുടെ വീട്ടിൽ നിന്ന് തിരകളും ഒരു തോക്കിന്റെ പാത്തിയും കണ്ടെടുത്തു.

Read Also : മറ്റുള്ളവർക്ക് കീഴിൽ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി

റെയ്ഡിൽ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രഭാകരൻ പി, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി ആർഎഫ്ഒ ബൈജുനാഥ് ഇ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷൈരാജ് ടി വി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആസിഫ് എ, ദേവാനന്ദ് എം, എം ടി സുധീഷ്, ഷാനി, ഷിൽപ, ബിജേഷ്, ഡ്രൈവർമാരായ പ്രകാശൻ, ജിജീഷ് എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button