KeralaLatest NewsNews

മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും ഒളിവില്‍ പോയത് പോലീസിന്റെ ഒത്താശയോടെ: കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചയായ വര്‍ഗീയതയിലേയ്ക്ക് കടന്നു, ഇപ്പോള്‍ നടക്കുന്നത് മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാനുള്ള ആസൂത്രിതമായ ശ്രമം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃക്കാക്കരയില്‍ മതമൗലികവാദ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും ഒളിവില്‍ പോയത് പോലീസിന്റെ അറിവോടെയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേരളം താലിബാനായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ലഡാക്കിൽ സൈനിക വാഹനം നദിയിൽ വീണ് 7 സൈനികർക്ക് ജീവഹാനി: ഒരാൾ മലയാളിയെന്ന് റിപ്പോർട്ട്

രാഷ്ട്രീയവും വികസനവും കെ റെയിലും ഒഴിവാക്കി മുഖ്യമന്ത്രി ഇപ്പോള്‍ പച്ചയായ വര്‍ഗീയതയിലേയ്ക്ക് കടന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം വയ്ക്കുന്നത് ഹിന്ദുക്കളെയോ ഹിന്ദു സംഘടനകളെയോ മാത്രമല്ല, ക്രിസ്ത്യന്‍ സമൂഹത്തെ കൂടിയാണ്. ഇതാണ് ആലപ്പുഴ സംഭവം തെളിയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button