ഇൻഫിനിക്സ് നോട്ട് 12 ടർബോ ഇന്ത്യൻ വിപണിയിൽ. ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട്ഫോണുകളാണ് ഇൻഫിനിക്സ് നോട്ട് 12 ടർബോ. ഗെയിമിംഗിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ് നോട്ട് 12 ടർബോ. കൂടുതൽ സവിശേഷതകൾ പരിചയപ്പെടാം.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി96 പ്രോസസറുകളിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 2400×1080 പിക്ചർ റെസലൂഷനും ഈ സ്മാർട്ട്ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.
Also Read: മരുമകളുടെ പീഡന പരാതി: ഉത്തരാഖണ്ഡ് മുൻമന്ത്രി ആത്മഹത്യ ചെയ്തു
50 മെഗാപിക്സൽ, 2 മെഗാപിക്സൽ, എ ഐ ലെൻസുകൾ എന്നീ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. കൂടാതെ, 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഈ മോഡലിൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. 14,999 രൂപയാണ് സ്മാർട്ട്ഫോണുകളുടെ വില. ഇന്ന് മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട് വഴി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.
Post Your Comments