Latest NewsNewsFood & CookeryLife StyleHealth & Fitness

പച്ച ആപ്പിളിന്റെ ​ഗുണങ്ങളറിയാമോ?

ആപ്പിൾ എപ്പോഴും ആരോഗ്യത്തിന് ഗുണം നൽകുന്നവയാണ്. ഓരോ ദിവസവും ഓരോ ആപ്പിൾ വീതം കഴിക്കുന്നത് പല രോഗങ്ങളും വരാതിരിക്കാൻ നമ്മളെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, സാധാരണ ആപ്പിളിനേക്കാൾ പച്ച ആപ്പിളിന് ഗുണങ്ങൾ ഏറെയാണ്.

പോഷകസമൃദ്ധമാണ് പച്ച ആപ്പിൾ. ഫ്‌ളവനോയ്ഡുകള്‍, വിറ്റാമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ പച്ച ആപ്പിളിന് കഴിയും. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും കഴിക്കാവുന്ന ഔഷധമൂല്യമുള്ള ഫലമാണിത്. അതിരാവിലെ വെറുംവയറ്റില്‍ പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് പ്രമേഹ സാദ്ധ്യത കുറയുമെന്നും ചില പഠനങ്ങള്‍ പറയുന്നു.

പച്ച ആപ്പിള്‍ നാരുകളാല്‍ സമൃദ്ധമാണ്. അതുകൊണ്ടുതന്നെ, ദഹന പ്രക്രിയ സുഗമമാക്കും. വിശപ്പ് കുറയ്ക്കാൻ കഴിവുള്ളതിനാൽ അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പച്ച ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, തുടങ്ങി അനേകം ധാതുക്കളാല്‍ സമ്പുഷ്ടമാണ് പച്ച ആപ്പിള്‍. ഇവയാകട്ടെ ആരോഗ്യത്തിന് അനിവാര്യമായവയുമാണ്. രക്തത്തിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ആപ്പിളിലെ ഇരുമ്പ് സഹായിക്കും.

Read Also : ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ കടയില്‍ നിന്നും 200 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു

കാർബോഹൈഡ്രേറ്റും ഫാറ്റും സോഡിയവും കുറഞ്ഞ ആപ്പിൾ ഒരു ഹൃദയസംരക്ഷണിയായ പഴമാണ്. ഇതിലെ നാരുകളും പോളിപെൻഡസും ചീത്ത കൊളസ്ട്രോളായ എൽഡിഎലും രക്തസമ്മർദ്ദവും കുറയ്ക്കുകയും പക്ഷാഘാതത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാന്‍ താൽപര്യമുള്ളവര്‍ക്ക് ഏറെ അനുയോജ്യമായതാണ് പച്ച ആപ്പിള്‍. ഭക്ഷണം നിയന്ത്രണം ചെയ്യുന്നവരും, ജിംനേഷ്യത്തില്‍ പതിവായി പോകുന്നവരും ദിവസം ഓരോ ആപ്പിള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കി രക്തയോട്ടം സുഗമമാക്കാനും, അതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ പച്ച ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വഴി ആരോഗ്യം നിറഞ്ഞ തിളക്കമുള്ള ചര്‍മ്മവും സ്വന്തമാക്കാം. അതുകൊണ്ട് പച്ച ആപ്പിൾ കഴിക്കുന്നത് ചർമ്മത്തിലുണ്ടാകുന്ന ക്യാൻസറുകളെ ഒരു പരിധിവരെ തടയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button