ഞണ്ട് വിഭവങ്ങളില്‍ പ്രധാനിയാണ് തനി നാടന്‍ ഞണ്ട് മസാല. എങ്ങനെ വൃത്തിയാക്കണം എന്നറിയാത്തതാണ് പലരും ഞണ്ട് വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കി നോക്കാതിരിക്കാനുള്ള പ്രധാന കാരണം. തനി നാടന്‍ ഞണ്ട് മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ചേരുവകള്‍
ഞണ്ട്- 1 കിലോ
സവാള- 3
പച്ചമുളക്- 3
വെളിച്ചെണ്ണ- ആവശ്യത്തിന്
തക്കാളി- 1
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂണ്‍
മുളക് പൊടി- 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ¼ ടീസ്പൂണ്‍
മല്ലി പൊടി- 2 ടീസ്പൂണ്‍
കുരുമുളക് പൊടി- ½ ടീസ്പൂണ്‍
വാളമ്പുളി പിഴിഞ്ഞത്- ¼ ഗ്ലാസ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ½ ഗ്ലാസ്
Read Also : റോഡരികിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേയ്ക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലി പൊടി, വാളമ്പുളി പിഴിഞ്ഞത്, ഉപ്പ് ഇതെല്ലാം കൂടി ചേർത്ത് വഴറ്റണം. അതിനു ശേഷം ഞണ്ട്, കുരുമുളക് പൊടി, വെള്ളം എല്ലാം കൂടി ചേര്‍ത്ത് ഇളക്കി മൂടി ചെറിയ തീയില്‍ വേവിക്കുക.നല്ല നാടന്‍ ഞണ്ട് മസാല റെഡി.
Post Your Comments