ഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി കലാപത്തിൽ പോലീസിനു നേരെ തോക്കുചൂണ്ടിയ പ്രതിയെ ആഘോഷത്തോടെ സ്വീകരിച്ച് നാട്ടുകാർ. ഷാരൂഖ് പത്താൻ എന്ന പ്രതിയ്ക്കാണ് പരോൾ ലഭിച്ചു നാട്ടിലെത്തിയപ്പോൾ ജനങ്ങൾ വൻവരവേൽപ്പ് നൽകിയത്. രോഗബാധിതനായ പിതാവിനെ കാണാനാണ് പ്രതിയ്‌ക്ക് നാലുമണിക്കൂർ പരോൾ ലഭിച്ചത്.
ഡൽഹി കലാപത്തിൽ പോലീസുകാരനെതിരെ തോക്ക് ചൂണ്ടി നിൽക്കുന്ന ഷാരൂഖിന്റെ ചിത്രം മാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു. ഡൽഹി കലാപത്തിന്റെ മുഖമുദ്രയായായിരുന്നു ഈ ചിത്രം അറിയപ്പെട്ടത്. ദീപക് ദഹിയ എന്ന ഡൽഹി പോലീസ് കോൺസ്റ്റബിളിന് നേരെയായിരുന്നു ഷാരൂഖ് തോക്ക് ചൂണ്ടിയിരുന്നത്. ചിത്രം കുപ്രസിദ്ധമായതോടെ, വിപുലമായ തിരച്ചിലിനൊടുവിൽ ഡൽഹി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
2020 ഫെബ്രുവരി മാസത്തിൽ വടക്ക്-കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ ഒരു ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരെ ന്യൂനപക്ഷ സമുദായങ്ങൾ ആരംഭിച്ച സമരം കലാപമായി കലാശിക്കുകയായിരുന്നു.
Post Your Comments