കൊച്ചി: സംസ്ഥാനത്ത് വർഗീയ ആക്രമണം നടത്താം എന്നാണ് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നതെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ നോക്കുകയാണ് ബി.ജെ.പിയെന്നും വർഗ്ഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗ്ഗീയത കലർത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പി.സി. ജോർജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണ്. ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിൻകൂട്ടത്തിന് അത് നന്നായി അറിയാം. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പി.സി. ജോർജി പിന്തുണക്കുന്നതെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാൽ രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാർ ആക്രമണങ്ങൾ മറക്കരുത്. വർഗ്ഗീയതയ്ക്ക് വളം വയ്ക്കുന്നതാണ് പി.സി. ജോർജിന്റെ നിലപാട്. അതാണ് ആർ.എസ്.എസും സംഘപരിവാറും സംരക്ഷിക്കാൻ കാരണം,’ പിണറായി വിജയൻ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുകയും ക്രൈസ്തവരെ ചുട്ടുകൊല്ലുകയും ചെയ്ത സംഘപരിവാർ ഇപ്പോൾ, ക്രിസ്ത്യാനികളെ സംരക്ഷിക്കാനെന്ന പേരിൽ വർഗ്ഗീയ വിഷം ചീറ്റിയ ജോർജിനെ സംരക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Post Your Comments