കൊച്ചി: പി.സി. ജോര്‍ജിന് പിന്തുണ നല്കി ബി.ജെ.പി കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു. നാര്‍കോട്ടിക് ജിഹാദിനും, ലവ് ജിഹാദിനും പുറമേ കേരളത്തില്‍ പീഡിയാട്രിക് ജിഹാദുമുണ്ടെന്നാണ് നോബിള്‍ മാത്യുവിന്റെ വാദം. പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയ്ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലായെന്നും കല്ലറങ്ങാട്ട് പിതവ് പറഞ്ഞതുപോലെ കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദും, ലവ് ജിഹാദും, ഇപ്പോള്‍ പീഡിയാട്രിക് ജിഹാദുമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാര് വരുന്നുണ്ടെന്ന’ പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലിയില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്ക്കെതിരെയായിരുന്നു നോബിള്‍ മാത്യുവിന്റെ പീഡിയാട്രിക് ജിഹാദ് പരാമര്‍ശം.
Post Your Comments