റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 516 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 563 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് വ്യാഴാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Read Also: ‘കറമൂസത്തണ്ട് ആവര്‍ത്തിക്കുമ്പോള്‍ തലതാഴ്ത്തുന്നത് പ്രവർത്തകർ’: എം.എസ്.എഫ് മുന്‍ നേതാവ്
7,65,305 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,49,704 പേർ രോഗമുക്തി നേടി. 9,138 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 82 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: പോലീസിന് നേരെ വെടിവയ്പ്പ് നടത്തിയ ഷാരൂഖ് പത്താന് പരോളില്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചത് വന്‍ സ്വീകരണം
Post Your Comments