Latest NewsKeralaNews

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

 

 

കൊച്ചി: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2017-18 വരെയുള്ള അസസ്മെന്റ് വർഷങ്ങളിലെ 16/09/2021 വരെയുള്ള അസസ്മെന്‍റ് നിര്‍ണ്ണയ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ള കുടിശ്ശികകൾക്ക്, 50 ശതമാനം പലിശയിളവ് നൽകി മെയ് 13 മുതൽ ആറ് മാസത്തിനുള്ളിൽ മുഴുവൻ തുകയും അടച്ച് തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ജില്ല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിന് കീഴിൽ കുടിശ്ശികയുള്ള തൊഴിലുടമകളുടെ അപേക്ഷകൾ ജില്ലാ ഓഫീസിൽ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് പ്രത്യേകം ഫോം ഉണ്ടായിരിക്കുന്നതല്ല. നിശ്ചിത സമയ പരിധിക്ക് ശേഷമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് : 0484-2800581

shortlink

Related Articles

Post Your Comments

Related Articles


Back to top button