ThiruvananthapuramNattuvarthaLatest NewsKeralaNews

സംസ്ഥാനത്ത് അവിൽ, മലർ, കുന്തിരിക്കം എന്നിവയുടെ വിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുജാദ്രവ്യങ്ങളായ അവിൽ, മലർ, കുന്തിരിക്കം എന്നിവയുടെ വിലയിൽ വർദ്ധനവുണ്ടായതായി വ്യാപാരികൾ. ആഘോഷകാലം അല്ലാത്തതിനാൽ, സാധാരണയായി ഈ സമയങ്ങളിൽ ഇവയ്ക്ക് വില വർദ്ധനവുണ്ടാകാറില്ലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, ഇത്തവണ കഴിഞ്ഞ മാസത്തേക്കാൾ നേരിയ രീതിയിൽ വില വർദ്ധിക്കുകയായിരുന്നു.

അവിൽ ഒരു കിലോയ്ക്ക് ഇപ്പോൾ 60 രൂപയാണ് ചെറുകിട വിൽപ്പനക്കാർ ഈടാക്കുന്ന വില. കഴിഞ്ഞ മാസം ഈ സമയത്ത് വില 55 രൂപയായിരുന്നു. മലരിൻ്റെ വിലയിൽ മൂന്നു രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം 47 രൂപയുണ്ടായിരുന്ന മലരിന്, മൂന്നു രൂപ വർദ്ധിച്ച് 50 രൂപയായി. ഹിന്ദു മതസ്ഥർ പുജാദികാര്യങ്ങൾക്ക് ഉപയോഗിക്കുന്ന അവിലിനും മലരിനും ഒരു മാസത്തിനിടെ, ഉണ്ടായ വില വർദ്ധനവ് അമ്പരപ്പിക്കുന്നതാണെന്ന് വ്യാപാരികൾ പറയുന്നു.

പ്രമേഹ രോഗികള്‍ നെയ്യ് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍

കുന്തിരിക്കത്തിനും കഴിഞ്ഞ മാസത്തേക്കാൾ അഞ്ചുരൂപ കൂടിയിട്ടുണ്ട്. കഴിഞ്ഞ മാസം 155 രൂപയായിരുന്ന കുന്തിരിക്കത്തിന് 160 രൂപയാണ് ചെറുകിട വിൽപ്പനക്കാർ ഈടാക്കുന്നതെന്ന് വ്യപാരികൾ വ്യക്തമാക്കുന്നു . ക്രെെസ്തവ വിശ്വാസികൾ വളരെ പ്രധാന്യത്തോടെ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കുന്തിരിക്കം.

ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്നു ജ്ഞാനികൾ കൊണ്ടുവന്നിരുന്ന കാഴ്ചവസ്തുക്കളിൽ ഒന്ന് കുന്തിരിക്കം ആയിരുന്നു എന്നാണ്, ക്രൈസ്തവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ക്രൈസ്തവർ ആരാധനയുടെ ഭാഗമായി കുന്തിരിക്കം പുകയ്ക്കാറുണ്ട്.

shortlink

Post Your Comments


Back to top button