ബംഗളൂരു: ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ കാമ്പസിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മംഗളൂരു കോളേജിലാണ് അദ്ധ്യാപകര്‍, ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
Read Also: ‘അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ നോക്കുകയാണ് ബിജെപി’: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ്, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റിയത്. ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഫെബ്രുവരി 16നാണ് വിദ്യാലയങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട്, കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം അല്ലാതെ മറ്റ് മതവസ്ത്രങ്ങള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.
Post Your Comments