Latest NewsKeralaNews

മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ കുട്ടി ഏത് ജില്ലക്കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു

കുട്ടിയെ കണ്ടെത്താനായി, പൊലീസ് സ്ഥലത്തെത്തി

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. എന്നാല്‍, കുട്ടിയുടെ പേരോ, മറ്റ് വിശദാംശങ്ങളോ പുറത്തുവിടരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കുട്ടിയെ കണ്ടെത്താനായി, പൊലീസ് സ്ഥലത്തെത്തി. റാലിയില്‍ ഈ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വന്‍ വിവാദമായത്.

Read Also: ശ്രീ രാമായണ യാത്ര ജൂണില്‍ ആരംഭിക്കുന്നു, വിശദാംശങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ അധികൃതര്‍

ചൊവ്വാഴ്ച അറസ്റ്റിലായ അന്‍സാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാല്‍, അന്‍സാറിനും കുട്ടിയെ അറിയില്ലെന്നാണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താന്‍ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അന്‍സാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button