ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്‍ത്‌വെയ്‌റ്റ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിയഞ്ചുകാരിയായ താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ റണ്‍വേട്ടക്കാരിയാണ് ഏമി സാറ്റെര്‍ത്‌വെയ്‌റ്റ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത് സങ്കടത്തോടെയാണെന്ന് എമി പറഞ്ഞു. കടന്ന് പോയത് കഠിനമായ ദിനങ്ങളാണ്. യുവ താരങ്ങളുമായി കരാറിലെത്താനുള്ള ബോര്‍ഡിന്‍റെ തീരുമാനം അറിഞ്ഞത് മുതലുള്ള ദിനങ്ങള്‍ പ്രയാസമേറിയതായിരുന്നു. പുതിയ കരാര്‍ ലഭിക്കാതിരുന്നത് വേദനിപ്പിക്കുന്നു. ഇനിയും കളി തുടരാനാവും എന്നാണ് വിശ്വസിച്ചിരുന്നത്. ബോര്‍ഡിന്‍റെ തീരുമാനം അംഗീകരിക്കുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് എമി പറഞ്ഞു.
Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
2007ലാണ് ഏമി സാറ്റെര്‍ത്‌വെയ്‌റ്റ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 2018ലും 2019ലും ദേശീയ ടീമിനെ നയിച്ചു. വനിതാ ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരിയാണ്. കൂടുതല്‍ ഏകദിനം കളിച്ച കിവീസ് വനിതാ താരവും സാറ്റെര്‍ത്‌വെയ്‌റ്റാണ്. 145 ഏകദിനങ്ങളില്‍ 38.33 ശരാശരിയില്‍ 4639 റണ്‍സും രാജ്യാന്തര ടി20യില്‍ 111 മത്സരങ്ങളില്‍ 21.49 ശരാശരിയില്‍ 1784 റണ്‍സും സ്വന്തമാക്കി. ഏകദിനത്തില്‍ ഏഴ് സെഞ്ചുറികളും 27 അര്‍ധ സെഞ്ചുറികളും കരിയറിൽ നേടിയിട്ടുണ്ട്.
Post Your Comments