Latest NewsCricketNewsSports

സ്വവര്‍ഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു ; ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവച്ച് ദമ്പതികള്‍

ക്രൈസ്റ്റ്ചര്‍ച്ച് : സ്വവര്‍ഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. വനിതാ ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികളായ ന്യൂസീലന്‍ഡ് താരങ്ങളായ ആമി സാറ്റര്‍ത്വൈറ്റിനും ലീ തഹൂഹുവിനുമാണ് 2020 ജനുവരി 13 ന് പെണ്‍കുഞ്ഞു ജനിച്ചത്. ഇത് വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കുഞ്ഞിന്റെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ കാലങ്ങളിലെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

https://www.instagram.com/p/B711olwh8O8/

2017 മാര്‍ച്ചിലാണ് ന്യൂസീലന്‍ഡ് ദേശീയ ടീമില്‍ അംഗങ്ങളായിരിക്കെ ഇരുവരും വിവാഹിതരായത്. പിന്നീട് കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റര്‍ത്വൈറ്റ് ദേശീയ ടീമില്‍നിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു.

https://www.instagram.com/p/B6onQPQhwOE/

ലീ തഹൂഹുവാണ് കുഞ്ഞു ജനിച്ച വിവരം കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കരങ്ങളുടെ ചിത്രം സഹിതം ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

https://www.instagram.com/p/B7XGT5phRcK/

‘ജനുവരി 13ന് ഗ്രേസ് മേരി സാറ്റര്‍ത്വൈറ്റ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിവരം അറിയിക്കുന്നതില്‍ എനിക്കും ആമിക്കും അതിയായ ആഹ്ലാദമുണ്ട്. എല്ലാവര്‍ക്കും ഞങ്ങളുടെ സന്തോഷവും കൃതജ്ഞതയും’ – തഹൂഹു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/B-Bz34zB5mo/

shortlink

Post Your Comments


Back to top button