ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പട്ടാപ്പകൽ മോഷണം പോയി. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം.
മോഷണം പോയ ബസ് പിന്നീട് കലൂർ ഭാഗത്തു നിന്നും കണ്ടെത്തി. രാവിലെ ബസ് ഒരാൾ ഓടിച്ചു സ്റ്റാൻഡിന് പുറത്തേക്ക് പോകുന്നത് മറ്റു ജീവനക്കാർ കണ്ടിരുന്നു. എന്നാൽ, ടെസ്റ്റിനായി മെക്കാനിക്ക് കൊണ്ടു പോകുന്നതാണെന്നാണ് ഇവർ കരുതിയത്.
ആലുവ ജില്ലാ ആശുപത്രിക്ക് സമീപത്തു വച്ച് ബസ് മറ്റൊരു വാഹനവുമായി അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ, ബസ് നിർത്താതെ പോയി. അപകടത്തിൽപ്പെട്ട വാഹനത്തിലുള്ളവർ പൊലീസിൽ പരാതിപെട്ടപ്പോഴാണ് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ കലൂരിൽ നിന്നും ബസ് കണ്ടെത്തുകയായിരുന്നു.
ഉച്ചക്ക് ആലുവ കോഴിക്കോട് സർവീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചർ ബസാണ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചയാളാണ് ബസുമായി മുങ്ങിയത്. സംഭവത്തിൽ, ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments