Latest NewsIndiaNews

പ്രമുഖ സ്വകാര്യ ആശുപത്രി ഉടമയായ വ്യവസായി ജീവനൊടുക്കി

ഗണേഷ് ഷെട്ടി എന്നയാളുടെ വീടിന്റെ സിറ്റൗട്ടില്‍ വെച്ച് സ്വയം തലയിലേയ്ക്ക് നിറയൊഴിക്കുകയായിരുന്നു

ഉഡുപ്പി: കര്‍ണാടകയിലെ പ്രമുഖ വ്യവസായിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രസിദ്ധമായ കുന്ദാപൂര്‍ ചിന്‍മയി ഹോസ്പിറ്റല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കട്ടെ ഗോപാലകൃഷ്ണ റാവുവാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹം സ്വയം തലയിലേയ്ക്ക് നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 80കാരനായ ഗോപാലകൃഷ്ണ റാവു(ഭോജണ്ണ), ടെക്സ്‌റ്റൈല്‍ ഷോപ്പുകളുടേയും ഹോട്ടലുകളുടേയും ഉടമയായിരുന്നു.

Read Also:പത്ത് വയസുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ്

മൊലഹള്ളി ഗണേഷ് ഷെട്ടി എന്നയാളുടെ വീടിന്റെ സിറ്റൗട്ടില്‍ വെച്ച്, വ്യാഴാഴ്ച രാവിലെ 6.15-ഓടെ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് ഭോജണ്ണ തലയിലേയ്ക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. പണമിടപാട് സംബന്ധമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍, അന്വേഷണം നടത്തുന്ന കുന്ദാപൂര്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളും അടങ്ങുന്നതാണ് കട്ടെ ഭോജണ്ണയുടെ കുടുംബം. വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്ന അദ്ദേഹം ദക്ഷിണ കന്നട ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button