രാജ്യത്ത് ജിഎസ്ടി നികുതി സ്ലാബിലെ പുനക്രമീകരണം ഉടൻ നടപ്പിലാക്കില്ല. മൂന്ന് സ്ലാബുകളാക്കി പുനക്രമീകരിക്കാനായിരുന്നു തീരുമാനമെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പം വെല്ലുവിളി ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
കൂടുതൽ വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ് ജിഎസ്ടി സ്ലാബിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങിയത്. നിലവിൽ 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നികുതി സ്ലാബുകൾ ഉള്ളത്. ഇവ മൂന്ന് സ്ലാബുകളിൽ പുനക്രമീകരിക്കാനാണു പദ്ധതി.
Also Read: നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ചില തുണിത്തരങ്ങളുടെ ജിഎസ്ടി 12 ശതമാനമായി ഉയർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ ഡിസംബറിൽ തന്നെ കൗൺസിൽ തീരുമാനം പിൻവലിച്ചിരുന്നു.
Post Your Comments