Latest NewsKeralaNews

കുട്ടികളെ ഉപേക്ഷിച്ച് പഴയകാല സുഹൃത്തായ കാമുകനൊപ്പം യുവതി ഒളിച്ചോടി: കമിതാക്കള്‍ അറസ്റ്റില്‍

പ്രവീണുമായി അനീഷയ്ക്ക് അടുപ്പമുള്ള വിവരം കുട്ടികള്‍ക്ക് അറിയാമായിരുന്നു, ഇത് പുറത്തുപറയാതിരിക്കാന്‍ അനീഷ കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്നു

തിരുവനന്തപുരം: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മാടന്‍വിള വീട്ടില്‍ അനീഷ (30), തോണിക്കാട് ക്ലീറ്റസ് നിവാസില്‍ പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി.

Read Also: കേരളത്തിൽ കലാപത്തിനുള്ള സാഹചര്യം ഒരുക്കിയത് പിണറായി: ധിക്കാരിയായ മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിക്കും

12,10, 5 വയസ്സുള്ള മൂന്ന് കുട്ടികളാണ് യുവതിയ്ക്ക് ഉള്ളത്. കഴിഞ്ഞ ആഴ്ച യുവതിയേയും ഇളയ കുട്ടിയേയും കാണാതായിരുന്നു. ഇതോടെ, യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്, പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ്, പഴയകാല സുഹൃത്തായ കാമുകനൊപ്പം യുവതി ഒളിച്ചോടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രവീണിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രവീണുമായി അനീഷയ്ക്ക് അടുപ്പമുള്ള വിവരം മൂത്ത കുട്ടിയ്ക്കും, രണ്ടാമത്തെ കുട്ടിയ്ക്കും അറിയാമായിരുന്നു. ഇത് പുറത്തുപറയാതിരിക്കാന്‍ അനീഷ കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രവീണിനേയും, അനീഷയേയും റിമാന്‍ഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button