ErnakulamLatest NewsKeralaNattuvarthaNews

കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച പ്രതി പിടിയിൽ

എറണാകുളം നോര്‍ത്ത് പൊലീസാണ് കലൂര്‍ ഭാഗത്തു നിന്നും ബസും പ്രതിയെയും പിടികൂടിയത്

കൊച്ചി: ആ​ലു​വ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബസ് മോഷ്ടിച്ച സംഭവത്തിലെ പ്രതി പിടിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് കലൂര്‍ ഭാഗത്തു നിന്നും ബസും പ്രതിയെയും പിടികൂടിയത്.

കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് ഇന്ന് രാവിലെ ഒമ്പതോടെ മോഷണം പോയത്. മോഷണം പോയ ബ​സ് പി​ന്നീ​ട് ക​ലൂ​ർ ഭാ​ഗ​ത്തു ​നി​ന്നും ക​ണ്ടെ​ത്തി. മോഷണം നടത്തിയ ആള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് സൂചന.

Read Also : സാലഡ് കഴിച്ചാലുള്ള ഈ ഗുണങ്ങളറിയാം…

രാ​വി​ലെ ബ​സ് ഒ​രാ​ൾ ഓ​ടി​ച്ചു സ്റ്റാ​ൻ​ഡി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് മ​റ്റു ജീ​വ​ന​ക്കാ​ർ ക​ണ്ടി​രു​ന്നു. എന്നാൽ, ടെ​സ്റ്റി​നാ​യി മെ​ക്കാ​നി​ക്ക് കൊ​ണ്ടു പോ​കു​ന്ന​താ​ണെ​ന്നാ​ണ് ഇ​വ​ർ ക​രു​തി​യ​ത്.

ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു വ​ച്ച് ബ​സ് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ബ​സ് നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ പൊ​ലീ​സി​ൽ പ​രാ​തി​പെ​ട്ട​പ്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ബ​സ് മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ലൂ​രി​ൽ നി​ന്നും ബ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക്ക് ആ​ലു​വ കോ​ഴി​ക്കോ​ട് സ​ർ​വീ​സ് ന​ട​ത്തേ​ണ്ട ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് മോ​ഷ​ണം പോ​യ​ത്. മെ​ക്കാ​നി​ക്കി​ന്‍റെ വേ​ഷം ധ​രി​ച്ച​യാ​ളാ​ണ് ബ​സു​മാ​യി മുങ്ങിയ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button